വാക്സിന് വിതരണത്തില്‍ അനാവശ്യ രാഷ്ട്രീയ ഇടപെടല്‍: കോണ്‍ഗ്രസ് ധര്‍ണ നടത്തി
കാട്ടൂര്‍: വാക്സിനേഷന് ക്യാമ്പില്‍ സിപിഎം അനാവശ്യ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതിനെതിരേയും കോവിഡ് മഹാമാരിക്കാലത്ത് പോലും ആശാവര്‍ക്കറുടെ ഒഴിവ് നികത്താതെ ആരോഗ്യരംഗത്തുവരുന്ന വീഴ്ചകള്‍ മറച്ചുവെച്ച് പ്രസിഡന്റിന്റെ മൗനാനുവാദത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമര നാടകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. സന്തോഷ് കുരുമ്പേപറമ്പില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി ആന്റണി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഇ.എല്‍. ജോസ്, ബെറ്റി ജോസ്, ധീരജ് തേറാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷെറിന് തേര്‍മഠം, സ്വപ്ന ജോര്‍ജ്, എം.ജെ. റാഫി, എ.പി. വിത്സണ്, ജോര്‍ജ് അരിമ്പൂര്‍, ഡൊമിനി ആലപ്പാട്ട്, ഷെമീര്‍ പടവലപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല