സെന്റ് ജോസഫ്സ് കോളജില്‍ ബയോക്രിപ്സിസ് അന്താരാഷ്ട്ര സെമിനാര്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മൈക്രോബയോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഐസിആര്ഐയിലെ സീനിയര്‍ ശാസ്ത്രജ്ഞന് ഡോ.കെ. ധന്പാല് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ മൈക്രോബയോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ലൈഫ് സയന്‍സിലും ഫോറന്‍സിക് സയന്‍സിലും നൂതന ഗവേഷണ സാധ്യതകള്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. ഐസിആര്ഐയിലെ സീനിയര്‍ ശാസ്ത്രജ്ഞന് ഡോ.കെ. ധന്പാല് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാംസ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, വകുപ്പ് മേധാവി ഡോ. അതുല്‍ സന്ദീപ്, ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി റെനി മേരി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.കെ.എസ്. ശ്രീലക്ഷ്മി സ്വാഗതവും അസോസിയേഷന് സെക്രട്ടറി അനശ്വര നന്ദിയും രേഖപ്പെടുത്തി.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങളും പഠനങ്ങളും അവതരിപ്പിച്ചു. ന്യൂയോര്‍ക്കിലെ സണ്ണി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന് ഡോ. വി. അരുണ്‍കുമാര്‍, ഫിലിപ്പീന്‍സിലെ റിക്കോലറ്റസിലുള്ള സാന്‍സ് സെബാസ്റ്റ്യന്‍ കോളജിലെ ക്രിമിനോളജി വിഭാഗം പ്രഫസര്‍ ഡോ. ജെസി മേയ് ഹാംഡാഗ്, ഡോ.കെ. ധന്പാല്, പൊലിസ് സര്ജന് ഡോ. ഷ്രീന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ലൈഫ് സയന്‍സ്, ഫോറന്‍സിക് സയന്‍സ് മേഖലകളിലെ പുതിയ ഗവേഷണ പ്രവണതകള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, പ്രായോഗിക സാധ്യതകള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് പകരുന്നതായിരുന്നു സെമിനാര്‍. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും അന്താരാഷ്ട്ര വിദഗ്ധരുമായി സംവദിക്കാനും വിജ്ഞാനം പങ്കുവെക്കാനും സെമിനാര്‍ മികച്ച വേദിയായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താമരവളയം: റഗുലേറ്റര്‍ നിര്‍മാണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ഉണ്ണിയാടന് എംഎല്‍എ
പടിയൂരില്‍ രണ്ട് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു
ബസ് സ്റ്റാന്‍ഡ് വികസനം: പഴയ കെട്ടിടങ്ങള്‍ ഒഴിയാന്‍ നഗരസഭയുടെ നോട്ടീസ്
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; 2.37 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തണ്ടര്‍: അവിട്ടത്തൂരില്‍ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍