ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സ്പീക് അപ്പ് പദ്ധതിയുടെ തൃശൂര്‍ റൂറല്‍ ജില്ലാതല ഉദ്ഘാടനവും ഏകദിന സെമിനാറും തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സ്പീക് അപ്പ് പദ്ധതിയുടെ തൃശൂര്‍ റൂറല്‍ ജില്ലാതല ഉദ്ഘാടനവും ഏകദിന സെമിനാറും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. റൂറല്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം അധ്യക്ഷത വഹിച്ചു. വനിതാ പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ.പി. ജിബിഷ ആശംസകള്‍ നേര്‍ന്നു. ഇരിങ്ങാലക്കുട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ. ഷാജി സ്വാഗതവും സബ് ഇന്‍സ്പെക്ടര്‍ ഇ.യു. സൗമ്യ നന്ദിയും പറഞ്ഞു.
കുടുംബങ്ങളിലും ഗാര്‍ഹിക സാഹചര്യങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവും വൈകാരികവും ലൈംഗികവും സാമ്പത്തികപരവുമായ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീകളെ പ്രാപ്തരാക്കുക, ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ലഭ്യമായ സംരക്ഷണവും സഹായസേവനങ്ങളും പരിചയപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസുകളില്‍ തൃശൂര്‍ വനിതാ ശിശുവികസന ഓഫീസര്‍ പി. മീര, മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയിലെ അഡ്വ. പ്രിയങ്ക രാജു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം