എടമുട്ടം ക്രിസ്തുരാജ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളും ഇടവകദിനവും മതബോധനദിനവും ആഘോഷിച്ചു
എടമുട്ടം ക്രിസ്തുരാജ ദേവാലയത്തില്‍ നടന്ന ഇടവകദിനത്തിന്റെയും മതബോധന വാര്‍ഷികത്തിന്റെയും ഉദ്ഘാടനം എടത്തിരുത്തി ഫൊറോന പള്ളി വികാരി ഫാ. ജോയി പാലിയേക്കര നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: എടമുട്ടം ക്രിസ്തുരാജ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളും ഇടവകദിനവും മതബോധനദിനവും ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ.ഡോ. കിരണ്‍ തട്ട്ല മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം തിരുനാള്‍ പ്രദക്ഷിണം നടത്തി. തുടര്‍ന്ന് വൈകീട്ട് 6.30ന് നടന്ന ഇടവകദിനവും മതബോധന വാര്‍ഷികവും എടത്തിരുത്തി ഫൊറോന പള്ളി വികാരി ഫാ. ജോയി പാലിയേക്കര ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. റിജോയ് പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു.
കൈക്കാരന് സാനു കുരുതുകുളങ്ങര മീന്‍പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എടത്തിരുത്തി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ് സിഎംസി, കേന്ദ്രസമിതി പ്രസിഡന്റ് ബെന്നി ആലപ്പാട്ട്, കൈക്കാരന് ആന്റണി ഐനിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ഡിറ്റോ ബെന്നി തട്ടില്‍, പിടിഎ പ്രസിഡന്റ് ഓസ്റ്റിന്‍ ആന്റണി തേലേക്കാടന്‍ എന്നിവര്‍ സംസാരിച്ചു. വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും വിശ്വാസപരിശീലനത്തില്‍ മികച്ച നേട്ടം കരസ്ഥമാക്കിയവരെയും ആദരിച്ചു. മതബോധന പ്രധാനധ്യാപിക ബീന ജോയ് താടിക്കാരന് സ്വാഗതവും തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടോണി താടിക്കാരന് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് കൊടികയറി
വയോജന കലോത്സവം കിളിക്കൂട് 2026 സംഘടിപ്പിച്ചു
ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം