ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങള്‍ തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സരള വിക്രമന്, പി.എസ്. മനു, കെ.കെ. ശിവന്‍കുട്ടി, ബീന സുരേന്ദ്രന്, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി. നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജയന് തറയില്‍, അംബുജ രാജന് എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വൃന്ദ അജിത്കുമാര്‍ സ്വാഗതവും കണ്‍വീനര്‍ എം.ബി. സലേഷ് നന്ദിയും പറഞ്ഞു. ഗെയിംസ് മത്സരങ്ങളില്‍ കബഡിയില്‍ പറപ്പൂക്കര പഞ്ചായത്തും ക്രിക്കറ്റില്‍ മുരിയാട് പഞ്ചായത്തും ജേതാക്കളായി. ഗെയിംസ്, അത്ലറ്റിക്സ്, കലാമത്സരങ്ങള്‍ 28 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ട്, ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ ഗ്രൗണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ വച്ച് നടക്കും. 30ന് കാട്ടൂരില്‍ വച്ച് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. സമാപന സമ്മേളനം പ്രശസ്ത സിനിമാതാരം ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് മുഖ്യാതിഥിയായി പങ്കെടുക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം: വൈകാരികതയുടെ ചരിത്രം ചര്‍ച്ച ചെയ്ത് ക്രൈസ്റ്റ് കോളജില്‍ ചരിത്രപ്രഭാഷണം നടത്തി
ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍ തിരുനാളിന് കൊടിയേറി