ഇരിങ്ങാലക്കുട എന്റെ സ്വന്തം നാടാണ്, സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും-പ്രഫ. ആര്. ബിന്ദു
കുടിവെള്ള ക്ഷാമ പരിഹാരത്തിന് ആദ്യ പരിഗണന
ഇരിങ്ങാലക്കുട: സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെന്നു പ്രഫ. ആര്. ബിന്ദു. ഇരിങ്ങാലക്കുട തന്റെ എറ്റവും പ്രിയപ്പെട്ട സ്വന്തം നാടാണ്. 600 കോടി രൂപയുടെ വികസനപദ്ധതികള്‍ക്കാണ് പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍ തുടക്കം കുറിച്ചിട്ടുള്ളതെും അത് തുടര്‍ന്ന് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും പ്രഫ. ആര്. ബിന്ദു പറഞ്ഞു. കുടിവെള്ള പ്രശ്നം, റോഡുകള്‍, നടപ്പിലാക്കാതെ പോയ പദ്ധതികള്‍ എന്നിവ നടപ്പിലാക്കാനുണ്ടെന്നും ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയ്ക്ക് വിദ്യാഭ്യാസപരമായും കലാകായികപരമായും ഒരു കാഴ്ചപ്പാടുണ്ടെന്നും അധ്യാപകരായവര്‍ സ്കൂളിലും കോളജിലും മാത്രമല്ല, സാമൂഹികപരമായും ബന്ധങ്ങള്‍ സൃഷ്ടിക്കുവരാണെന്നും എല്ലാ കാലത്തും സമൂഹത്തിന്റെ തീക്ഷ്ണമായ പ്രശ്നങ്ങളോടു പ്രതികരിക്കുവരാണെന്നും ജനങ്ങള്‍ അത് തിരിച്ചറിഞ്ഞാണു പ്രവര്‍ത്തിക്കുതെന്നും പ്രഫ. ആര്. ബിന്ദു പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്കാണു താന്‍ ആദ്യം മുന്‍ഗണന നല്കുതെന്നും അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ രൂക്ഷമായി നിലകൊള്ളുന്ന കുടിവെള്ള പ്രശ്നത്തിനാണ് ആദ്യ പ്രാധാന്യം നല്കുതെന്നും ബിന്ദു പറഞ്ഞു. കേരളത്തില്‍ ഇടതുതരംഗം അതിശയമില്ലെന്നും പ്രളയവും മഹാമാരികള്‍ വന്നപ്പോഴും ഇടറാതെ ജനങ്ങള്‍ക്ക് താങ്ങും തണലുമായി മുഖ്യമന്ത്രി പിണറായി വിജയന് നിന്നതുകൊണ്ടാണ് ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം നിന്നതെന്നും പ്രഫ. ആര്. ബിന്ദു പറഞ്ഞു. ജനങ്ങളോടൊപ്പം ഉണ്ട് എന്ന് 100 ശതമാനം ഉറപ്പു നല്കിയ സര്‍ക്കാരാണ് ഭരിച്ചിരുതെന്നും വികസന മുന്നേറ്റം നല്ല രീതിയില്‍ തന്നെ കാഴ്ചവെച്ചിട്ടുണ്ടെന്നും അതിനെല്ലാം ജനകീയ അംഗീകാരം ഉണ്ടായപ്പോഴാണ് ഇടതുതരംഗം ഉണ്ടായതെന്നും ബിന്ദു പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കുറച്ചുപേര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍, താന്‍ സുപ്രീംകോടതിയുടെ വിധിയോടൊപ്പം നിന്നതാണെും സ്ത്രീകളുടെ അവകാശമാണെന്നും സര്‍ക്കാര്‍ ആസമയത്ത് നല്ല നിലപാടാണ് ഇടുത്തതെന്നും ആര്. ബിന്ദു ചൂണ്ടിക്കാട്ടി.