പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
കാറളത്ത് നടന്ന എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സനൂപ് കുഞ്ഞുമോന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പി.കെ. ചാത്തന് മാസ്റ്ററുടെ കളങ്കമറ്റ രാഷ്ട്രീയ ജീവിതത്തെ അപഹരിക്കാനും വികൃതപ്പെടുത്താനുമുള്ള ചിലരുടെ പരിശ്രമങ്ങളെ തിരിച്ചറിയണമെന്നും അവ ചെറുത്ത് തോല്‍പ്പിക്കണമെന്നും എഐവൈഎഫ്. നമ്മുടെ നാടിന്റെ ചരിത്രത്തേയും സംസ്കാരത്തെയും സാമൂഹ്യ ഘടനയെയും തകിടം മറിക്കാനും തമസ്കരിക്കാനും കേന്ദ്ര ഭരണാധികാരികളും അവര്‍ക്ക് നേതൃത്വം നല്കുന്ന സംഘപരിവാരവും ബോധപൂര്‍വം കരുനീക്കങ്ങള്‍ നടത്തി വരികയാണെന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ചൂണ്ടിക്കാട്ടി. മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സനൂപ് കുഞ്ഞുമോന് ഉദ്ഘാടനം ചെയ്തു. പി.എസ്. ശ്യാംകുമാര്‍, ഷാഹില്‍, വി.ആര്. അഭിജിത്ത് എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും വിഷ്ണു ശങ്കര്‍, ഗില്‍ഡ പ്രേമന്, മിഥുന് പോട്ടക്കാരന്‍ എന്നിവരടങ്ങിയ പ്രസീഡിയവും സമ്മേളനത്തെ നിയന്ത്രിച്ചു.
ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിന് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിയായി പി.എസ്. ശ്യാംകുമാര്‍, പ്രസിഡന്റായി എന്‍.ഡി. ധനേഷ്, ജോയിന്റ് സെക്രട്ടറിമാരായി ഷാഹില്‍, ഗില്‍ഡ പ്രേമന്, പി.എസ്. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റുമാരായി ധിപിന്‍ പാപ്പച്ചന്, മിഥുന് പോട്ടക്കാരന്‍, വി.ആര്. അഭിജിത്ത് എന്നിവരെയും 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
നന്മ കലാകാര സംഗമം നടത്തി
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു
സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം