വയോജന കലോത്സവം കിളിക്കൂട് 2026 സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് വയോജന കലോത്സവം കിളിക്കൂട് 2026 പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് വയോജന കലോത്സവം കിളിക്കൂട് 2026 ആനന്ദപുരം ഇഎംഎസ് ഹാളില്‍ സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ക്ഷേമത്തിനും മനസികോല്ലാസത്തിനും വയോജന ക്ലബ്ബുകള്‍ എല്ലാ വാര്‍ഡുകളിലും കാര്യക്ഷമമായി പ്രവൃത്തിക്കണമെന്നു പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പഞ്ചായത്ത് എല്ലാവിധ സഹായ സഹകരണങ്ങളും നല്കുന്നുണ്ടന്നും വയോജന ക്ലബ്ബുകള്‍ നിലവിലില്ലാത്ത വാര്‍ഡുകളില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.എം. ജോണ്സന് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നികിത അനൂപ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മുരളി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം മണി സജയന്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, വി.ആര്. ഷൈജു, അജീഷ് കുഞ്ഞന്‍, ബിന്ദു ടീച്ചര്‍, സുരേഷ് ബാബു, ഷാരി വീനസ്, അഞ്ജലി ഷാബു, ജ്യോതി സരിന്, ടി.കെ. ശശി, ഷീജ മോഹനന് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സുമിത പ്രസാദ് സമ്മാനം വിതരണം ചെയ്തു. വാര്‍ഡുകളിലെ വയോജന ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിനെ ആഘോഷമാക്കി മാറ്റി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം