കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
കാട്ടൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതമായതിന്റെ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു നടത്തുന്നു.
ഇരിങ്ങാലക്കുട: കാട്ടൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിച്ചു. കാട്ടൂര്‍ പഞ്ചായത്ത്, സാമൂഹികാരോഗ്യകേന്ദ്രം, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവ സംയുക്തമായാണ് പഞ്ചായത്തിലെ ഒന്‍പത് വിദ്യാലങ്ങളെ പുകയിലരഹിതമായി പ്രഖ്യപിച്ചത്. സര്‍ക്കാരിന്റെ വിദ്യാലയ ലഹരിരഹിത പദ്ധതി, കേന്ദ്ര പുകയില നിയന്ത്രണനിയമം എന്നിവയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പ്രഖ്യാപനം. കേന്ദ്ര നിയമപ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുക, പുകയിലവിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ ബോധവത്കരണ പോസ്റ്റുകള്‍ സ്ഥാപിക്കുക, ക്ലാസുകള്‍ നടത്തുക, നൂറുവാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പനയില്ല എന്ന് ഉറപ്പാക്കി ദൂരപരിധി അടയാളപ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെ ഒമ്പത് സ്കൂളുകളിലും പൂര്‍ത്തിയാകുന്നുണ്ട്.
കാട്ടൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു പ്രഖ്യാപനം നടത്തി. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) ബോധവത്കരണ പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ വി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിജി പ്രവീണ്‍, സ്ഥിരംസമിതി അധ്യക്ഷ നൂറാ റിയാസ്, സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന്, സിഎച്ച്സി സൂപ്രണ്ട് ഡോ.പി.എ. ഷാജി, സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. ശരത് കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എ.ജെ. ആന്റോ, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ജി. ഷാജു, കാട്ടൂര്‍ എസ്ഐ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഡോ.കെ.എസ്. സീന ക്ലാസെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം
ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം: വൈകാരികതയുടെ ചരിത്രം ചര്‍ച്ച ചെയ്ത് ക്രൈസ്റ്റ് കോളജില്‍ ചരിത്രപ്രഭാഷണം നടത്തി
ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍ തിരുനാളിന് കൊടിയേറി