ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാല് നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് വൈഗ സജീവ് മുഖ്യാതിഥിയായി പങ്കെടുത്തു. രജത ജൂബിലി ലോഗോയുടെ പ്രകാശനം മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട്, ജൂബിലി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജെയ്സണ്‍ പാറേക്കാടന്‍, പിടിഡബ്ല്യൂഎ പ്രസിഡന്റ് റെജിന്‍ പാലത്തിങ്കല്‍, വൈസ് പ്രസിഡന്റ് അഷിത എബ്രോ, കെജി കോ ഓര്‍ഡിനേറ്റര്‍ ജയശ്രീ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 400 കിന്റര്ഗാര്ട്ടന് കുട്ടികള്‍ അവതരിപ്പിച്ച മനോഹരമായ കലാപരിപാടിയും നടന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി