താമരവളയം: റഗുലേറ്റര്‍ നിര്‍മാണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ഉണ്ണിയാടന് എംഎല്‍എ
റഗുലേറ്റര്‍ നിര്‍മിക്കുന്നത്തിന് അനുമതിലഭിച്ച കരുവന്നൂര്‍ താമരവളയം ബണ്ട് തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: ഏറെക്കാലത്തെ കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് ഇരിങ്ങാലക്കുട നഗരസഭയില്‍ സ്ഥിതിചെയ്യുന്ന താമരവളയത്ത് താത്കാലിക ബണ്ടിന് പകരം റഗുലേറ്റര്‍ നിര്‍മാണത്തിന് 90 ലക്ഷം രൂപ ജലവിഭവവകുപ്പ് അനുവദിച്ചതിയി തോമസ് ഉണ്ണിയാടന് എംഎല്‍എ അറിയിച്ചു. കോള്‍പാടത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് താമരവളയം. ചിമ്മിനി ഡാമില്‍നിന്നുള്ള വെള്ളമെത്തുന്ന കുറുമാലിപ്പുഴയിലെ മാഞ്ഞാംകുഴി റഗുലേറ്റര്‍ കം ബ്രിഡ്ജ് കോള്പാടങ്ങളിലേക്കുള്ള ജലസേചനത്തിന്റെ ഒരു പ്രധാന നിയന്ത്രണകേന്ദ്രമായി നിലകൊള്ളുന്നു. മാഞ്ഞാംകുഴി റഗുലേറ്റര്‍ കം ബ്രിഡ്ജില്നിന്നു വെള്ളം താഴേക്കിറങ്ങുന്ന കരുവന്നൂര്‍ പുഴയുടെ കൈവഴിയായ 30 മീറ്റര്‍ വീതിയുള്ള താമരവളയം തോടില്‍ സ്ഥിതിചെയ്യുന്ന താമരവളയം തടയണ അടച്ചാല്‍ മാത്രമേ കോള്‍നിലങ്ങളിലേക്ക് ആവശ്യമായ ജലം ഏനാമാക്കല്‍, ഇടിയന്‍ചിറ റെഗുലേറ്റര്‍ വരെയുള്ള മുല്ലശേരി കനാലില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.
അല്ലാത്തപക്ഷം ചിമ്മിനി ഡാമില്‍ നിന്നെത്തുന്ന ജലം താമരവളയത്തിനു താഴെയുള്ള കോള്‍ നിലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാക്കുകയും അവിടെനിന്ന് കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്യും. ഇല്ലിക്കല്‍ റെഗുലേറ്ററില്നിന്നു എട്ടുമന വഴിയുള്ള ജലവിതരണത്തിനു വെള്ളം ലഭിക്കാത്ത അവസ്ഥയുമുണ്ടാകും. താമരവളയം സ്ലൂയിസില് എല്ലാവര്‍ഷവും മണ്ണിട്ട് താല്‍ക്കാലിക ബണ്ട് നിര്‍മിക്കുകയാണ് പതിവ്. ഇത് വന്‍ ചെലവ് വരും. മാത്രമല്ല ഇടയ്ക്ക് ബണ്ട് പൊട്ടിക്കേണ്ട അവസ്ഥ വന്നാല്‍ വെള്ളം മുഴുവന്‍ നഷ്ടപ്പെടുകയുംചെയ്യും. നിലവില്‍ താമരവളയം സ്ലൂയിസ് താത്കാലിക ബണ്ട് നിര്‍മിക്കാന്‍ സാധിക്കാത്തവിധം ശോചനീയവസ്ഥയിലാണ്.
കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് താത്കാലിക ബണ്ടിന് പകരം എഫ്ആര്‍പി ഉപയോഗിച്ചുള്ള സ്ഥിര ഷട്ടര്‍ സംവിധാനം ഒരുക്കുന്നതെന്നും സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. റഗുലേറ്റര്‍ നിര്‍മ്മിക്കുന്നത്തിന് അനുമതി ലഭിച്ച താമരവളയം ബണ്ട് തോമസ് ഉണ്ണിയാടന് സന്ദര്‍ശിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, സ്ഥിരംസമിതി അധ്യക്ഷരായ ടി.എ. പോള്‍, റോണി പോള്‍ മാവേലി, കൗണ്‍സിലര്‍മാരായ ബൈജു കുറ്റിക്കാടന്‍, പി.വി. വിനില്‍, ഇറിഗേഷന്‍ തൃശൂര്‍ സബ്ഡിവിഷന് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ് അശ്വതി, ഏനമാക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ സി.ബി. ബൈജു, പി.കെ. ഭാസി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂരില്‍ രണ്ട് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോക്രിപ്സിസ് അന്താരാഷ്ട്ര സെമിനാര്‍
ബസ് സ്റ്റാന്‍ഡ് വികസനം: പഴയ കെട്ടിടങ്ങള്‍ ഒഴിയാന്‍ നഗരസഭയുടെ നോട്ടീസ്
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; 2.37 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തണ്ടര്‍: അവിട്ടത്തൂരില്‍ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍