തൃശൂരിലെ ആദ്യ വനിതാ മേയര് ഇനി ഇരിങ്ങാലക്കുടയിലെ ആദ്യ വനിതാ എംഎല്എ
ഇരിങ്ങാലക്കുട: തൃശൂരിലെ ആദ്യ വനിതാ മേയര് പ്രഫ. ആര് ബിന്ദു, ഇനി ഇരിങ്ങാലക്കുടയിലെ ആദ്യ വനിതാ എംഎല്എ എന്ന ചരിത്ര വിശേഷമവും നേടുകയാണ്. സിപിഐഎം തൃശൂര് ജില്ലാകമ്മിറ്റി അംഗമാണ്. തൃശൂര് കേരളവര്മ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിന്സിപ്പല് ഇന് ചാര്ജുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും എകെപിസിടിഎ സംസ്ഥാന വര്ക്കിംഗ് കമ്മിറ്റി അംഗവുമാണ്. തൃശൂര് കോര്പറേഷനില് 2006-11 ല് മേയറും 10 വര്ഷം കൗണ്സിലറുമായിരുന്നു. എസ്എഫ്ഐ സംസ്ഥാന വിദ്യാര്ഥിനി സബ് കമ്മിറ്റി കണ്വീനറായിരുന്ന ബിന്ദു, കാലിക്കറ്റ് സര്വകലാശാല സിന്ഡിക്കേറ്റംഗമായിരുന്നു. സര്വകലാശാല സെനറ്റംഗമായും പ്രവര്ത്തിച്ചു. ജില്ലാ, സംസ്ഥാന, യൂണിവേഴ്സിറ്റി തലത്തില് കലാസാഹിത്യ രംഗങ്ങളില് നിരവധി സമ്മാനങ്ങള് ലഭിച്ചു. കഥകളിയിലും ചെറുകഥാ രചനയിലും യൂണിവേഴ്സിറ്റി തലത്തില് തൂടര്ച്ചയായി ജേതാവായിരുന്നു. ഇരിങ്ങാലക്കുട ഗവ. ഗേള്സ് ഹൈസ്കൂള്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, കലിക്കറ്റ് സര്വകലാശാലാ ഡിപ്പാര്ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്, ഡല്ഹി ജവഹര്ലാല് നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില് റാങ്കോടുകൂടി ബിരുദാനന്തരബിരുദം, എംഫില്, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. സിപിഎം ഇരിങ്ങാലക്കുട മുന് ഏരിയ കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട നാഷ്ണല് ഹൈസ്കൂള് മുന് പ്രധാനാധ്യാപകനുമായ പരേതനായ എന്. രാധാകൃഷ്ണനാണു പിതാവ്. അമ്മ കെ.കെ. ശാന്തകുമാരി മണലൂര് ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. എല്ഡിഎഫ് കണ്വീനര് എ. വിജയരാഘവനാണ് ഭര്ത്താവ്. മകന് വി. ഹരികൃഷ്ണന് മഞ്ചേരി ജില്ലാ കോടതിയില് അഭിഭാഷകനാണ്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ്
വോട്ടര്മാര് 1,91,743
പോള് ചെയ്തത് 1,48,654
കെ.യു. അരുണന് (സിപിഎം) 59,730
തോമസ് ഉണ്ണിയാന് (കേരള കോണ്ഗ്രസ്) 57,019
സന്തോഷ് ചെറാക്കുളം (ബിജെപി) 30,420
ഭൂരിപക്ഷം (എല്ഡിഎഫ്) 2711