ക്രൈസ്റ്റ് എയ്റോനെസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്കില്‍ കാര്‍ഷിക പരിശീലനം
ഇരിങ്ങാലക്കുട ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ക്രൈസ്റ്റ് കോളജിലെ എയ്റോനെസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്കില്‍ നല്കിയ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കര്‍ഷകര്‍ ക്രൈസ്റ്റ് കോളജിലെ എയ്റോനെസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്കില്‍ പരിശീലന പര്യടനം നടത്തി. പര്യടനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ശങ്കരനാരായണന് നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കൃഷിയില്‍ പുതിയ സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും കര്‍ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പര്യടനം സംഘടിപ്പിച്ചത്. സ്മാര്‍ട്ട് ഫാമിംഗ്, ഹൈടെക് കൃഷിരീതികള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, ജൈവകൃഷി, ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃഷി നിരീക്ഷണം, മണ്ണ് പരിശോധന, ജലസേചനത്തിലെ പുതിയ രീതികള്‍ എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് വിദഗ്ധര്‍ ക്ലാസുകള്‍ നല്കി. എയ്റോനെസ്റ്റ് പാര്‍ക്കിലെ വിവിധ യൂണിറ്റുകള്‍ കര്‍ഷകര്‍ സന്ദര്‍ശിച്ചു. കൃഷിരീതികള്‍ നേരിട്ട് കണ്ട് മനസിലാക്കാനും സംശയങ്ങള്‍ ചോദിച്ച് പരിഹരിക്കാനും കര്‍ഷകര്‍ക്ക് അവസരം ലഭിച്ചു. കൃഷിയെ കൂടുതല്‍ ലാഭകരവും ശാസ്ത്രീയവുമാക്കാന്‍ ഈ പര്യടനം ഏറെ സഹായകമായെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂളില്‍ സയോനാര 2കെ26 സംഘടിപ്പിച്ചു
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഷട്ടില്‍ ബാഡ്മിന്റണില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
മാര്‍തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂര്‍ മാര്‍ത്തോമ തീര്‍ഥാടനവും ഡിസംബര്‍ ആറിന്
സെപക് തക്രോയില് തൃശൂരിന്റെ ഇരട്ടത്തിളക്കം; കിരീടം പങ്കിട്ട് സെന്റ് ജോസഫ്സും സെന്റ് മേരീസും
നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി