കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
പി.കെ. ചാത്തന് മാസ്റ്ററുടെ സ്മരണാര്‍ഥം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയില് മുന്‍ കേന്ദ്ര സഹമന്ത്രി എല്‍. മുരുകന് പങ്കെടുത്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്ററെന്ന് ഉദ്ഘാടന സന്ദേശത്തില്‍ അര്ജുന് റാം മേഘ്വാള് പറഞ്ഞു. കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താവും മുന്‍ മന്ത്രിയുമായ പി.കെ. ചാത്തന് മാസ്റ്ററുടെ സ്മരണാര്‍ഥം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടിക മുന്‍ എംഎല്‍എ സി.സി. മുകുന്ദന് അധ്യക്ഷത വഹിച്ചു. 1946ല്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം കുട്ടംകുളത്തേക്ക് നടത്തിയ മാര്‍ച്ചും സമരവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിക്കൊടുത്ത അവിസ്മരണീയ അധ്യായമാണ്.
ചാത്തന് മാസ്റ്റര്‍ സ്മാരകം ഭാവിതലമുറയ്ക്ക് പ്രചോദനമാകുന്ന വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായി മാറണമെന്നും ചാത്തന് മാസ്റ്ററുടെ പോരാട്ടങ്ങള്‍ പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി പി.കെ. ചാത്തന് മാസ്റ്ററെപ്പോലുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളെ ബഹുമാനത്തോടെ സ്മരിക്കേണ്ടതുണ്ടെന്ന് മുഖ്യാതിഥിയായ മുന്‍ കേന്ദ്ര സഹമന്ത്രി എല്‍. മുരുകന് പറഞ്ഞു. 1957ലെ ആദ്യ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ, ഹരിജന്‍ ക്ഷേമ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമായി മാറി. കാലാകാലങ്ങളായി അധികാരികളും വിവിധ പ്രസ്ഥാനങ്ങളും മറന്നുപോയ നവോഥാന നായകന്മാരെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് സ്മൃതിസഭയുടെ ലക്ഷ്യമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് പറഞ്ഞു.
സമ്മേളനത്തില്‍ പങ്കെടുത്ത മഹാത്മാ അയ്യങ്കാളിയുടെ പിന്മുറക്കാരനും അഭിഭാഷകനുമായ രാഹുലിന്റെ സാന്നിധ്യം ശ്രദ്ധേയമായി. അയ്യങ്കാളിയുടെ ജന്മസ്ഥലം ഇന്ന് വികലമായി, തറക്കല്ലുകള്‍ ഇളകിമറിഞ്ഞ അവസ്ഥയിലാണെന്ന രാഹുലിന്റെ വേദന പങ്കുവെച്ച കുമ്മനം രാജശേഖരന്, അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് ഉചിതമായ സ്മാരകം ഉയരുമെന്ന് രാഹുലിന് വേദിയില്‍ വെച്ച് ഉറപ്പുനല്‍കി. ഈ സ്മൃതിസഭ വെറും പ്രസംഗങ്ങളില്‍ അവസാനിക്കില്ലെന്നും നിന്തരമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സഫായി കര്‍മ്മചാരി കമ്മീഷന് മുന്‍ ചെയര്മാന് ഡോ. എം. വെങ്കിടേഷ്, ഓള് ഇന്ത്യ ഹരിജന്‍ സമാജം ദേശീയ അധ്യക്ഷന്‍ പത്മശ്രീ ആചാര്യ കെ. കുഞ്ഞോള് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
സംഘാടക സമിതി ചെയര്‍മാനും മുന്‍ ദേവികുളം എംഎല്‍എയുമായ എസ്. രാജേന്ദ്രന്, വൈസ് ചെയര്മാന്മാരായ അഡ്വ. പന്തളം പ്രതാപന്, അഡ്വ. പി. സുധീര്‍, മുഖ്യ സംഘാടകനും എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ ഷാജിമോന്‍ വട്ടേക്കാട്, വൈക്കം മുന്‍ എംഎല്‍എ അജിത്ത്, സംഘാടക സമിതി അംഗം അജിമോന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എസ്. സുരേഷ്, ശോഭ സുരേന്ദ്രന്, സംസ്ഥാന ഉപാധ്യക്ഷന്മാരായ കെ. സോമന്, അഡ്വ. ബി. ഗോപാലകൃഷ്ണന്, അഡ്വ. കെ.കെ. അനീഷ്, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, ജില്ലാ പ്രസിഡന്റുമാരായ എ.ആര്. ശ്രീകുമാര്‍, ജസ്റ്റിന് ജേക്കബ്, മുതിര്‍ന്ന നേതാവ് പി.എം. വേലായുധന്, ജില്ലാ അധ്യക്ഷന്മാരായ രാജി പ്രസാദ് (കൊല്ലം), ശ്രീകുമാര്‍, എസ്സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സ്വപ്നജിത്ത്, ബിനീ് കാര്‍ത്തിക്, ബബിള്‍ ദേവ്, ഐടി കണ്‍വീനര്‍ ശ്രീജിത്ത് വാടാനപ്പള്ളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി