കുട്ടികള്‍ രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്ത്: തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയ നവജാതശിശു സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ദേശീയ നവജാതശിശു സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടന്നു
ഇരിങ്ങാലക്കുട: ആരോഗ്യമുള്ള കുട്ടികളാണ് ആരോഗ്യമുള്ള സമൂഹത്തിന്റെയും ശക്തമായ രാഷ്ട്രത്തിന്റെയും അടിത്തറയും യഥാര്‍ഥ സമ്പത്തുമെന്ന് തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയ നവജാതശിശു സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുകുട്ടികള്‍ വലിയ സാധ്യതകള്‍ അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ തുടര്‍പരിചരണത്തില്‍ നിക്ഷേപിക്കു എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ വാരാചരണം സംഘടിപ്പിക്കുന്നത്. ആരോഗ്യ മേഖലയിലെ ഇമ്മിണി വല്യ കുട്ടിക്കാര്യങ്ങളുമായി ഹെല്‍ത്ത് ടാക്കീസ് ബോധവത്കരണ വീഡിയോ സീരീസ് എംഎല്‍എ ലോഞ്ച് ചെയ്തു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജില്‍ഷോ ജോര്‍ജ് വാരാചരണ സന്ദേശം നല്കി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മരാജന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എ. പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ മാഗി വിന്‍സന്റ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ സി.എം. ശ്രീജ, എംസിഎച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് വി. സിന്ധു, സ്റ്റാഫ് കൗണ്‍സില്‍ കണ്‍വീനര്‍ ഡോ. അരുണ്‍ കെ. ഐപ്പ് എന്നിവര്‍ പ്രസംഗിച്ചു. പീഡിയാട്രീഷ്യന്‍ ഡോ. സോണിയ ജോസഫ് ക്ലാസ് നയിച്ചു. നവജാത ശിശു സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയും, ഗുണമേന്മയുള്ള പരിചരണം ഉറപ്പുവരുത്തുകയും ലക്ഷ്യമിട്ടാണ് വാരാചരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
കുരിശങ്ങാടി അമ്പു തിരുന്നാള്‍ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
മാള ഉപജില്ലാ കലോത്സവത്തില്‍ ഇരട്ട ഓവറോള്‍ കിരീടം നേടി സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ താഴേക്കാട്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എം.ഓ. ജോണ്‍ അനുസ്മരണം നടത്തി
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണോത്സവം കൂട്ട് 2026 സംഘടിപ്പിച്ചു