നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി
നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ്, ഗൈഡ്സ്, എസ്പിസി വിദ്യാര്‍ഥികളുടെയും പിടിഎയുടെയും നേതൃത്വത്തില്‍ സ്കൂളിന്റെ സ്വന്തം പാടത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബുവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
നടവരമ്പ്: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്, ഗൈഡ്സ്, എസ്പിസി വിദ്യാര്‍ഥികളുടെയും പിടിഎയുടെയും നേതൃത്വത്തില്‍ സ്കൂളിന്റെ സ്വന്തം പാടത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബുവും ചേര്‍ന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ദീര്‍ഘകാലം നെല്‍കൃഷി നടത്തുകയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ചെയ്ത ദേശീയ അവാര്‍ഡ് ജേതാവും ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗവുമായ ഷക്കീല ടീച്ചര്‍ മുഖ്യാതിഥിയായി. തന്റെ ദീര്‍ഘകാലത്തെ കൃഷി അനുഭവങ്ങള്‍ ടീച്ചര്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. വാര്‍ഡംഗം രേണുക സജി, പിടിഎ പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, പ്രിന്‍സിപ്പല്‍ എം.കെ. പ്രീത, പ്രധാനാധ്യാപകന് താജുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂളില്‍ സയോനാര 2കെ26 സംഘടിപ്പിച്ചു
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഷട്ടില്‍ ബാഡ്മിന്റണില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
മാര്‍തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂര്‍ മാര്‍ത്തോമ തീര്‍ഥാടനവും ഡിസംബര്‍ ആറിന്
സെപക് തക്രോയില് തൃശൂരിന്റെ ഇരട്ടത്തിളക്കം; കിരീടം പങ്കിട്ട് സെന്റ് ജോസഫ്സും സെന്റ് മേരീസും
ക്രൈസ്റ്റ് എയ്റോനെസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്കില്‍ കാര്‍ഷിക പരിശീലനം