ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഫോട്ടോ ക്യാപ്ഷന്‍() കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.
വാര്‍ത്ത കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരിങ്ങാലക്കുട: ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടതെന്നും അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് ആവശ്യപ്പെട്ടു. വളരെ സമാധാനപരമായി നടന്ന യോഗത്തിലേക്ക് മദ്യപിച്ചെത്തിയ ആറോ ഏഴോ പേര് പരിപാടി നടക്കുന്നതിന് ഉള്ളിലേക്ക് വന്ന് ആക്രമണം നടത്തുകയായിരുന്നു. 13 നിയോജകമണ്ഡലത്തിലും മെമ്പര്‍ഷിപ്പിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുടയില്‍ യോഗം നടന്നത്.
നിലവില്‍ പാര്‍ട്ടിയില്‍ സജീവമല്ലാത്ത അംഗങ്ങളെ ചുമതലകളില്‍നിന്നും മാറ്റി സജീവമായ ആംഗങ്ങളെ നിയമിക്കുന്നുണ്ട്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും പുതിയ വ്യക്തിക്ക് ചുമതല നല്‍കുന്നതിനാണ് യോഗം നടത്തിയത്. പ്രസിഡന്റായിട്ടല്ല പകരം വര്‍ക്കിംഗ് പ്രസിഡന്റായിട്ടാണ് ചുമതല നല്‍കുക. പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് വരുമ്പോള്‍ പുതിയ കമ്മിറ്റിയും നിലവില്‍ വരും. തോമസ് ഉണ്ണിയാടനെ പാര്‍ട്ടി ഒരിക്കലും അവഗണിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് രണ്ട് വട്ടം തോറ്റിട്ടും മൂന്നാമത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയത്.
ഏഴ് തവണയും പാര്‍ട്ടി ഒരു പ്രവര്‍ത്തകനെ മത്സര രംഗത്ത് പരിഗണിച്ചിട്ടുണ്ടെങ്കില്‍ അത് അവഗണന എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന നിലപാട് എടുത്തവരാണ് കേരള കോണ്‍ഗ്രസിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി. ഒരു മന്ത്രി സ്ഥാനമാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കിട്ടിയത്. രണ്ടോ മൂന്നോ സ്ഥാനം കിട്ടുകയാണെങ്കില്‍ അദ്ദേഹത്തിന് നല്കാന് തയാറായിരുന്നു.
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവസാനം വരെ ഉണ്ണിയാടന് ഉറച്ച്് നില്‍ക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം എക്സിക്യൂട്ടീവ് അംഗം ഒ.എസ്. ടോമിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍