സെപക് തക്രോയില് തൃശൂരിന്റെ ഇരട്ടത്തിളക്കം; കിരീടം പങ്കിട്ട് സെന്റ് ജോസഫ്സും സെന്റ് മേരീസും
കാലിക്കട്ട് സര്‍വകലാശാല അന്തര്‍കലാലയ വനിതാ സെപക് താക്രോ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം.
ഇരിങ്ങാലക്കുട: മെയ് വഴക്കവും മികവും പോരാട്ടവീര്യവും സമന്വയിക്കുന്ന സെപക് തക്രോയില് തൃശൂരിന് ഇരട്ടക്കിരീടത്തിന്റെ തിളക്കം. കാലിക്കട്ട് സര്‍വകലാശാല അന്തര്‍കലാലയ വനിതാ സെപക് തക്രോ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും തൃശൂര്‍ സെന്റ് മേരീസ് കോളജും സംയുക്തമായി ഓവറോള്‍ കിരീടം സ്വന്തമാക്കി. മമ്പാട് എംഇഎസ് കോളജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മികച്ച കായികപ്രകടനവും ഒത്തിണക്കവും കാഴ്ചവെച്ചാണ് ഇരുടീമുകളും കിരീടനേട്ടത്തിലേക്ക് കുതിച്ചത്. സെപക് ടീം ഇനത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ തൃശൂര്‍ സെന്റ് മേരീസ് കോളജ് രണ്ടാം സ്ഥാനവും പാലക്കാട് മേഴ്സി കോളജ് മൂന്നാം സ്ഥാനവും നേടി. ക്വാഡ്രന്റ് ഇനത്തില്‍ തൃശൂര്‍ സെന്റ് മേരീസ് കോളജ് ജേതാക്കളായി.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് രണ്ടാം സ്ഥാനവും പാലക്കാട് മേഴ്സി കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇരു മത്സരയിനങ്ങളിലെയും മികച്ച പ്രകടനത്തോടെ സെന്റ് ജോസഫ്സും സെന്റ് മേരീസും ഓവറോള്‍ കിരീടം പങ്കിട്ടപ്പോള്‍ പാലക്കാട് മേഴ്സി കോളജ് മൂന്നാം സ്ഥാനം നേടി. ആകാശച്ചാട്ടങ്ങളും ചടുലമായ നീക്കങ്ങളും തകര്‍പ്പന്‍ സ്മാഷുകളും കൊണ്ട് കളിക്കളം ആവേശഭരിതമാക്കിയ താരങ്ങള്‍ തൃശൂരിന്റെ കായികപ്പെരുമയ്ക്ക് മാറ്റുകൂട്ടി. വനിതാ കായികരംഗത്ത് മികവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഇരു കലാലയങ്ങള്‍ക്കും ഈ സംയുക്ത കിരീടനേട്ടം അഭിമാനത്തിന്റെ മറ്റൊരു പൊന്‍തൂവലായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂളില്‍ സയോനാര 2കെ26 സംഘടിപ്പിച്ചു
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഷട്ടില്‍ ബാഡ്മിന്റണില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
മാര്‍തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂര്‍ മാര്‍ത്തോമ തീര്‍ഥാടനവും ഡിസംബര്‍ ആറിന്
ക്രൈസ്റ്റ് എയ്റോനെസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്കില്‍ കാര്‍ഷിക പരിശീലനം
നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി