പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
അന്താരാഷ്ട്ര പുരുഷദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളായ 20, 49 എന്നിവയുടെ ആഭിമുഖ്യത്തില്‍ കോളജിലെ പുരുഷ ജീവനക്കാരെ ആദരിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര പുരുഷദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളായ 20, 49 എന്നിവയുടെ ആഭിമുഖ്യത്തില്‍ കോളജിലെ പുരുഷ ജീവനക്കാര്‍ക്ക് ആശംസാകാര്‍ഡുകളും മിഠായികളും വിതരണം ചെയ്തു. കോളജിലെ അധ്യാപകര്‍, അനധ്യാപകര്‍, സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പടെയുള്ള പുരുഷ ജീവനക്കാര്‍ക്ക് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ആശംസാകാര്‍ഡുകളും മിഠായികളും നല്കി ആദരിച്ചു. ജീവനക്കാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനൊപ്പം അവരുടെ സേവനങ്ങളെ അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ കൈമാറിയും മധുരം വിതരണം ചെയ്തും പുരുഷദിനം ആഘോഷിച്ചു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, പ്രോഗ്രാം ഓഫീസര്‍ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു