വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പഠനമികവും മികച്ച വിജയവും ലക്ഷ്യമിട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ സൈലം ലേണിംഗുമായി സഹകരിച്ച് നടത്തിയ വിജയപഥം ഏകദിന പഠന പ്രചോദന ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പഠനമികവിനൊപ്പം ആത്മവിശ്വാസവും വളര്‍ത്തണം: തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ പരീക്ഷയിലെ മാര്‍ക്കിനും ഗ്രേഡിനും അപ്പുറം സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കണമെന്ന് തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പഠനമികവും മികച്ച വിജയവും ലക്ഷ്യമിട്ട് തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ സൈലം ലേണിംഗുമായി സഹകരിച്ച് നടത്തിയ വിജയപഥം ഏകദിന പഠന പ്രചോദന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജയം ഒരുദിവസംകൊണ്ട് കൈവരിക്കുന്നതല്ലെന്നും കൃത്യമായ ലക്ഷ്യബോധം, കഠിനാധ്വാനം, ആത്മവിശ്വാസം, നിരന്തരമായ പരിശ്രമം എന്നിവയിലൂടെയാണ് വിജയത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.വി. ഉഷ, മാനേജ്മെന്റ് പ്രതിനിധി എ.സി. സുരേഷ്, കോ ഓര്‍ഡിനേറ്റര്‍ സേതുമാധവന് പറയംവളപ്പില്‍, സൈലം സെന്‍ട്രല്‍ സോണ്‍ മാനേജര്‍ ഡോ. ദിനേഷ് ടി. ശ്രീധരന്, തൃശൂര്‍ മാനേജര്‍ വി. കാര്ത്തികേയന്, കോ ഓര്‍ഡിനേറ്റര്‍ ടി. റിറ്റോ ആന്റൊ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ എം. ആദര്‍ശ്, ടി. മുഫീദ, പി.ടി. മുഹമ്മദ്, അക്ഷയ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
കാട്ടൂര്‍ പഞ്ചായത്തിലെ 17 അങ്കണവാടികള്‍ക്ക് മിക്സി വിതരണം ചെയ്തു.
സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച സെലസ്റ്റാ സെസ്റ്റ് 2കെ26 സമാപിച്ചു
37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി