കാര്‍മല്‍ മെലഡി 2026 ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രോവിന്‍സ് ഒരുക്കിയ കാര്‍മല്‍ മെലഡി 2026 ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ അവാര്‍ഡ് ദാന ചടങ്ങ് മാള കാര്‍മല്‍ കോളജ് ഓഡിറ്റോറിയത്തില്‍ പ്രസിദ്ധ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഫാ. ഡാനി കപ്പൂച്ചിന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടേയും വിശുദ്ധ എവുപ്രാസ്യയുടേയും വിശുദ്ധപദ പ്രഖ്യാപനത്തിന്റെ പുണ്യസ്മരണയ്ക്കായി ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രോവിന്‍സ് ഒരുക്കിയ കാര്‍മല്‍ മെലഡി 2026 ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ അവാര്‍ഡ് ദാന ചടങ്ങ് മാള കാര്‍മല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിദ്ധ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഫാ. ഡാനി കപ്പൂച്ചിന്‍ അവാര്‍ഡ്ദാന ചടങ്ങിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. സിഎംസി ജനറല്‍ മീഡിയ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. നവ്യ മരിയ അധ്യക്ഷത വഹിച്ചു. ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ധന്യ സിഎംസി അനുഗ്രഹപ്രഭാഷണം നടത്തി. മീഡിയ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് സിഎംസി അവാര്‍ഡ് പ്രഖ്യാപനം നടത്തി. മാള കാര്‍മല്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. റിനി മരിയ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തില്‍ മികച്ച ഹ്രസ്വ ചിത്രങ്ങള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
ഒന്നാം സമ്മാനം പ്രേംപ്രകാശ് ലൂയീസ് സംവിധാനം ചെയ്ത (ജീവ ജ്വാല അക്കാദമി ഓഫ് ആര്‍ട്സ് വേലൂര്‍) അര്‍ക്കീസ് കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സമ്മാനത്തിന് അര്‍ഹമായത് കാര്‍മല്‍ കോളജിലെ കോമേഴ്സ് ഡിപ്പാര്‍ട്മെന്റ് വിദ്യാര്‍ഥിയായ അഭിനന്ദ് ഗിരീഷ് സംവിധാനം ചെയ്ത വര്ത്തമാനഭൂതങ്ങള് ആണ്. മൂന്നാം സമ്മാനം കാര്‍മല്‍ കോളജിലെ മള്‍ട്ടിമീഡിയ വിഭാഗത്തിന്റെ ഹിന് സൈറ്റ് നേടി. മികച്ച സംവിധായകന്: അഭിനന്ദ് ഗിരീഷ്, മികച്ച തിരക്കഥാകൃത്തുക്കള്‍: തേജസ് കണ്ണന്, ഇവാഞ്ചല്‍ പ്രസാദ്, സിനിമറ്റോഗ്രഫര്‍: വിപിന്‍ ശോഭനന്ദ്, എഡിറ്റര്‍: ജോയല്‍ ജോഷി, മികച്ച നടന്: ജോണ്സന് താനാടന്, മികച്ച നടി: കാര്‍ത്തിക മിനു, സെപ്ഷ്യല്‍ ജൂറി അവാര്‍ഡ് കാവലായ് കനിവായ്, ഋണം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ കരസ്ഥമാക്കി. മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത സൈലു ചാപ്പിക്ക് സ്പെഷ്യല്‍ അവാര്‍ഡ് നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് എം.ഒ. ജോണ്‍ അനുസ്മരണം നടത്തി
ക്രൈസ്റ്റ് കോളജില്‍ അധ്യാപക കലോത്സവം കലാഞ്ജലി 2026 സംഘടിപ്പിച്ചു
കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
കുരിശങ്ങാടി അമ്പു തിരുന്നാള്‍ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
കുട്ടികള്‍ രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്ത്: തോമസ് ഉണ്ണിയാടന് എംഎല്‍എ