വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു
ഇരിങ്ങാലക്കുട ശക്തിനഗറില്‍ തട്ടില്‍ റിജോ ജോസിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ച നിലയില്‍.
ഇരിങ്ങാലക്കുട: ശക്തിനഗറില്‍ തട്ടില്‍ റിജോ ജോസിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ നാലിനാണ് സംഭവം നടന്നത്. ഈസമയം വീട്ടില്‍ റിജോയുടെ ഭാര്യ മെഡാലിനും ഇളയമകളും മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ പുക ഉയരുന്നതായി കണ്ട ഉടന്‍ തന്നെ മെഡാലിന്‍ പൊലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. കാര്‍പോര്‍ച്ചിലെ ടൈലുകള്‍, മുകളിലെ ഷീറ്റുകള്‍, കാര്‍ പോര്‍ച്ചിനോട് ചേര്‍ന്നുള്ള മുറിയുടെ ജനാലകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതിനെ തുടര്‍ന്ന് കത്തുകയും തീ കാറിലേക്കും പടര്‍ന്നതാകാനാണ് സാധ്യതയെന്നും അഗ്നിശമനസേനാവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂളില്‍ സയോനാര 2കെ26 സംഘടിപ്പിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഷട്ടില്‍ ബാഡ്മിന്റണില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
മാര്‍തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂര്‍ മാര്‍ത്തോമ തീര്‍ഥാടനവും ഡിസംബര്‍ ആറിന്
സെപക് തക്രോയില് തൃശൂരിന്റെ ഇരട്ടത്തിളക്കം; കിരീടം പങ്കിട്ട് സെന്റ് ജോസഫ്സും സെന്റ് മേരീസും
ക്രൈസ്റ്റ് എയ്റോനെസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്കില്‍ കാര്‍ഷിക പരിശീലനം
നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി