താണിശ്ശേരി എല്‍എഫ്എല്‍പി സ്കൂളില്‍ ഒരു വീടിന് ഒരു കോഴി, ഒരു ക്ലാസിന് ഒരു ആട് പദ്ധതി
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളിലെ സമഗ്ര വളര്‍ച്ച ലക്ഷ്യം വച്ചു കൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം സമ്പാദ്യശീലം സഹജീവി സ്നേഹം തുടങ്ങിയവയിലൂടെ കുട്ടികളെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ഒരു വീടിന് ഒരു കോഴി, ഒരു ക്ലാസിന് ഒരു ആട് എന്ന പദ്ധതി താണിശ്ശേരി ഡോളേഴ്സ് ചര്‍ച്ചിലെ സെ വിന്‍സെന്റ് ഡി പോള്‍ സംഘടനയും സോഷ്യല്‍ ആക്ഷന്നും കൈകോര്‍ത്തതിന്റെ ഫലമായി താണിശ്ശേരി എല്‍എഫ്എല്‍പി സ്കൂളില്‍ നടപ്പിലായി. 120 ഓളം കോഴികളെയും ആടുകളെയും നല്കുന്ന സംരംഭം വാര്‍ഡ് കൗണ്‍സിലര്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ലിജു പോള്‍ പറമ്പത്ത്, ഹെഡ് മിസ്ട്രസ് കെ.ജെ. മോളി, സെന്റ് വിന്‍സെന്റ് ഡി പോള്‍ പ്രസിഡന്റ് ജെന്സന് ചക്കാലക്കല്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ബൈജു കൂനമ്മാവ്, പിടിഎ പ്രസിഡന്റ് അരുണ്‍ ജോസഫ്, എംപിടിഎ പ്രസിഡന്റ് ജിലു സിനോജ്, വിമി വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ