ബസ് യാത്രയ്ക്കിടയില്‍ യുവതിയുടെ 12 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
ഇരിങ്ങാലക്കുട: ബസ് യാത്രയ്ക്കിടയില്‍ യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. പുല്ലൂര്‍ ഊരകം പൊഴോലിപറമ്പില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ സില്‍ജയുടെ ഹാന്‍ഡ് ബാഗില്‍ മറ്റൊരു ബാഗിലായി സൂക്ഷിച്ചിരുന്ന 12 പവന് സ്വര്‍ണാഭരണങ്ങളാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30നും 10നും ഇടയില്‍ ചാലക്കുടിഇരിങ്ങാലക്കുട റൂട്ടിലോടുന്ന അനുകൃഷ്ണ എന്ന ബസില്‍ വെച്ചാണ് സംഭവം നടന്നത്. പുല്ലൂരിനും ഇരിങ്ങാലക്കുടയ്ക്കും ഇടയില്‍ നഷ്ടപ്പെട്ടതായാണ് ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കുട ടൗണിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരിയാണ് സില്‍ജ. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നു കരതിയാണ് ജോലിക്കുവരുബോള് സ്വര്‍ണാഭരണങ്ങള്‍ എടുത്തത്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.