ജില്ല വിദ്യാഭ്യാസ ഓഫീസില്‍ ഇന്ത്യന്‍ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജില്ല വിദ്യാഭ്യാസ ഓഫീസില്‍ ആലേഖനം ചെയ്തിട്ടുള്ള ഇന്ത്യന്‍ ഭരണഘടന ആമുഖം ചുമര് ചിത്രം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജസ്റ്റിന് തോമസ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജേഴ്സ് പ്രതിനിധി എ.സി. സുരേഷ്, എന്‍ടിഎസ് അസോസിയേഷന് ജില്ല പ്രസിഡന്റ് സജിന്‍, എന്‍. കൃഷ്ണന്, ജൂണിയര്‍ സൂപ്രണ്ട് പി.ബി. വിനിത എന്നിവര്‍ പ്രസംഗിച്ചു.