സമഗ്രശിക്ഷാ കേരള ബിആര്‍സി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം
ഇരിങ്ങാലക്കുട: സമഗ്രശിക്ഷാ കേരള ബിആര്‍സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തില്‍ മുനിസിപ്പാലിറ്റി തലത്തില്‍ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി. സമൂഹത്തില്‍ ഭിന്നശേഷിക്കാര്‍ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാധാരണ ജീവിതത്തിലേയ്ക്ക് നയിക്കുക, അവരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികള്‍ ഉറപ്പു വരുത്തുന്നതിനും അവര്‍ക്കൊപ്പം നില്ക്കാന് സമൂഹത്തെ ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിന് ഉണ്ട്. ജിവിഎച്ച്എസ് ഇരിങ്ങാലക്കുടയിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജിജിഎച്ച്എസ് ഇരിങ്ങാലക്കുടയില്‍ നിന്ന് ആരംഭിച്ച് അയ്യങ്കാവ് മൈതാനം വഴി മുനിസിപ്പല്‍ ഓഫീസിന്റെ മുമ്പിലൂടെ കടന്ന് ജിജിഎച്ച്എസ് ഇരിങ്ങാലക്കുടയില്‍ അവസാനിച്ചു. ഘോഷയാത്ര ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷാ ജോബി ഭിന്നശേഷി ദിനാചരണ സന്ദേശം നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എ. ചാര്‍ളി, പ്രതിപക്ഷ നേതാവ് കെ.ആര്. വിജയ, കൗണ്‍സിലര്‍മാരായ മായ അജയന്, അംബിളി ജയന്, സ്മിത കൃഷ്ണകുമാര്‍, സവിത സുബാഷ്, സി.എം. സനി, ടി.കെ. ജയാനന്ദന്, സതി സുബ്രഹ്മണ്യന്, ഫെനി എബിന്, അംബിക പള്ളിപുറം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റോസ്മിന്‍ മഞ്ഞളി തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്