ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഓഫീസ് മാനേജ്മെന്റ് ആന്‍ഡ് ഡോക്യുമെന്റേഷന് ശില്പശാല നടത്തി
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും സംയുക്തമായി സംഘടിപ്പിച്ച ഓഫീസ് മാനേജ്മെന്റ് ശില്പശാല ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വെച്ച് നടത്തപ്പെട്ടു. തൃശൂര്‍ ഡപ്യൂട്ടി ഡയറക്ടറേറ്റിനു കീഴിലുള്ള ഓഫീസ് ജീവനക്കാര്‍ക്കുള്ള ശില്പശാല ജൂണിയര്‍ സൂപ്രണ്ട് പി. വിജീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് സൂപ്രണ്ട് എ.ജെ. ജ്യോതി സ്വാഗതം പറഞ്ഞു.