ആളൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ആളൂര്‍: ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 വര്‍ണാഭമായ ഘോഷയാത്രയും പൊതുസമ്മേളനവും പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീരേഖ സന്ദീപ് മുഖ്യാതിഥിയായി പങ്കെടുത്തു. ജോസ് മാഞ്ഞൂരാന്, ധിപിന്‍ പാപ്പച്ചന്, ഷൈനി തിലകന്, ബിന്ദു ഷാജു, ജുമൈല സഗീര്‍, മിനി സുധീഷ്, രാഖി ശ്രീനിവാസന്, ഐ.എന്‍. ബാബു, എം.ബി. ലത്തീഫ്, ബാബു തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ റിലേയില്‍ സ്വര്‍ണ മെഡല്‍ നേടിയ അന്ന മരിയയെയും കായിക അധ്യാപകന് അരുണിനേയും ചടങ്ങില്‍ ആദരിച്ചു. കേരളോത്സവം മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് നല്കി. ഓവറോള്‍ വിജയം കരസ്ഥമാക്കിയ ക്ലബുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കി. പഞ്ചായത്ത് വൈസ് പ്രസ്ഡന്റ് രതി സുരേഷ് സ്വാഗതവും സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി