സഞ്ജീവ് ദേവിനെ ആദരിച്ചുക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് വളന്റിയേഴ്സ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സഹവാസ ക്യാമ്പ് നേര്‍വഴി 2022ല്‍ അതിഥിയായി എത്തി സഞ്ജീവ് ദേവ് എന്ന ഭിന്നശേഷി വിദ്യാര്‍ഥി. ജന്മനാ സെരിബ്രാള് പള്‍സി ബാധിതനായ സഞ്ജീവ് ദേവ് മതിലകം സ്വദേശി ദേവാനന്ദിന്റെയും സിന്ദുവിന്റെയും മകനാണ്. ചലനശേഷിയിലും സംസാരത്തിലും 96% വൈകല്യമുള്ള സഞ്ജീവ് ദേവ് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും മറ്റും പ്രയത്നിക്കുന്ന സഞ്ജീവ് നൂറോളം വരുന്ന എന്‍എസ്എസ് വളന്റിയേഴ്സിന് മാതൃകയാവുകയും പ്രചോദനമാവുകയും ചെയ്തു. സിന്ദുവാണ് മകന്റെ ജീവിതകഥ വളന്റിയേഴ്സുമായി പങ്കുവെച്ചത്. നസീന് ഫാത്തിമ സ്വഗതമാശംസിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. സിനി വര്‍ഗീസ് സഞ്ജീവിന് അനുമോദനം നല്‍കുകയും ആശംസകളറിയിക്കുകയും ചെയ്തു.