ഊരകത്ത് സാന്‍ജോ പ്രീമിയര്‍ ലീഗിന് തുടക്കമായി

ഊരകം: സെന്റ് ജോസഫ്സ് ചര്‍ച്ച് മൈതാനത്ത് ആരംഭിച്ച സാന്‍ജോ പ്രീമിയര്‍ ലീഗ് ഒന്നാം പാദം ഫുട്ബോള്‍ മത്സരങ്ങള്‍ മുന്‍ സന്തോഷ് ട്രോഫി താരം വിപിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഊരകം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. കൈക്കാരന് കെ.പി. പിയൂസ്, ബ്രദര്‍ ഗില്‍ബര്‍ട്ട് ജോണി എന്നിവര്‍ പ്രസംഗിച്ചു. ആറു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.