ജനകീയ മത്സ്യ കൃഷിക്ക് തുടക്കമായി
കാട്ടൂര്‍: പ്രാദേശിക മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പുമായി യോജിച്ചു കൊണ്ടുള്ള ജനകീയ മത്സ്യകൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാട്ടൂര്‍ അമ്പലക്കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന് നിര്‍വഹിച്ചു. പഞ്ചായത്തിലെ പൊതു സ്വകാര്യ കുളങ്ങളിലായി മുപ്പതിനായിരം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിട്ടുള്ളത്. വാര്‍ഡ് മെമ്പര്‍ എന്‍.സി. രമഭായ് അധ്യക്ഷത വഹിച്ചു.പത്താം വാര്‍ഡ് മെമ്പര്‍ രഹി ഉണ്ണികൃഷ്ണന്, ഫിഷറീസ് കോഡിനേറ്റര്‍ അനില്‍ മംഗലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്