മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
വിദ്യാര്‍ഥികളില്‍ നെല്‍കൃഷിയുടെ ആദ്യപാഠങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: വിദ്യാര്‍ഥികളില്‍ നെല്‍കൃഷിയുടെ ആദ്യപാഠങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ നടീല്‍ ഉത്സവത്തില്‍ പങ്കെടുത്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റ് ധന്യ അധ്യക്ഷത വഹിച്ചു. ചേപ്പാടം പാടശേഖരത്തിലെ മുതിര്‍ന്ന കര്‍ഷകനായ ചാക്കോയുടെ കൃഷിയിടത്തിലാണ് നടീല്‍ സംഘടിപ്പിച്ചത്. മുരിയാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.എം. ജോണ്സന്, കൃഷി ഓഫീസര്‍ അഞ്ചു ബി. രാജ്, ഭരണസമിതി അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, അജീഷ് കുഞ്ഞന്‍, ടി.കെ. ശശി, ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിയോ, സ്കൂള്‍ അധ്യാപകര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
വിദ്യാര്‍ഥിയെ കരുവന്നൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്