ആനന്ദപുരം സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ശുചീകരിച്ചു
ആനന്ദപുരം; സപ്തതി ആഘോഷിക്കുന്ന ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1992 ബാച്ച് വിദ്യാര്‍ഥി കൂട്ടായ്മ വിദ്യാലയ പരിസരം ശുചീകരിച്ചു. വിദ്യാലയ പരിസരത്തെ ചുവരുകളില്‍ ശുചിത്വ സന്ദേശങ്ങളും ചിത്രങ്ങളും വരച്ച് മോടിയാക്കിയതോടൊപ്പം പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം പദ്ധതിക്കായി നാല് വേസ്റ്റ് ബിന്നുകളും കൈമാറി. വിദ്യാലയത്തിലെ ജൂണിയര്‍ റെഡ്ക്രോസ് യൂണിറ്റ് തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. മൂന്ന് വര്‍ഷം മുമ്പ് നട്ട തെങ്ങിന്റെ വിളവെടുത്ത് നാളികേരവും വിദ്യാലയത്തിലേക്ക് നല്കി. ഹെഡ്മാസ്റ്റര് ടി. അനില്‍ കുമാര്‍ വേസ്റ്റ് ബിന്നുകളും, വിളവെടുത്ത ഉല്പന്നങ്ങളും ഏറ്റുവാങ്ങി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു