ജുഡീഷ്യല്‍ കോംപ്ലക്സ് പണി പൂര്‍ത്തിയാക്കണം; എഐഎല്‍യു യൂണിയന്
ഇരിങ്ങാലക്കുട: പത്ത് കോടതികള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ ഹൈക്കോടതി കഴിഞ്ഞാല്‍ ഏറ്റവും വലുതായി മാറുന്നതും, ആദ്യഘട്ടം പണി കഴിഞ്ഞ് നില്ക്കുന്നതുമായ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സ് കെട്ടിടത്തിന്റെ പണികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജമാക്കണമെന്ന് എഐഎല്‍യു ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ.ഡി. ബാബു ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് അഡ്വ. ആള് ജോയും സംഘടനാ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി അഡ്വ. കെ.ജി. സന്തോഷ്കുമാറും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. അജയകുമാര്‍, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. അഷറഫ് സാബാന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. എ.എ. ബിജു അധ്യക്ഷത വഹിച്ച സമ്മേളനത്തിന് അഡ്വ. മനോഹരന് സ്വാഗതവും, അഡ്വ. വി.പി. ലിസന്‍ നന്ദിയും പറഞ്ഞു. അഡ്വ. സി.കെ. ഗോപി പ്രസിഡന്റായും, അഡ്വ. വി.പി. ലിസന്‍ സെക്രട്ടറിയുമായി.