മുരിയാട് പഞ്ചായത്ത് 12ാം വാര്‍ഡ് എഡിഎസ് വാര്‍ഷികാഘോഷം
മുരിയാട്: മുരിയാട് പഞ്ചായത്ത് 12ാം വാര്‍ഡ് കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാര്‍ഡിലെ എഡിഎസ് വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. സെനു രവി അധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്സന് സുനിതരവി മുഖ്യാതിഥിയായിരിന്നു. പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, നികിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, കെ.യു. വിജയന്, സുജാത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ദീര്‍ഘകാലം വാര്‍ഡിലെ സിഡിഎസ് ആയി പ്രവര്‍ത്തിച്ച അംബിക മാധവന്, ഫുട്ബോള്‍ കോച്ച് തോമസ് കാട്ടൂക്കാരന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നു 7ാം റാങ്ക് കരസ്ഥമാക്കിയ പി.ബി. ശരത് എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ഉണ്ടായിരിന്നു. എഡിഎസ് അംഗങ്ങളായ സിന്ധു രാജന്, അമ്പിളി ഷാജു, ഇന്ദിര ശശി, രജിത സുധീഷ്, കവിത സജിത്ത്, ബിനി അരുവി, ബീന രവി, റിജി റോയ് എന്നിവര്‍ നേതൃത്വം നല്കി.

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്