വാഗ്ദാനം മാത്രം മിച്ചം; നടപ്പായത് കമ്മി!
ഇരിങ്ങാലക്കുട നഗരസഭ ബജറ്റ് നാളെ; പ്രഖ്യാപനങ്ങളിലൊതുങ്ങിയ കഴിഞ്ഞകാല പദ്ധതികള്‍
ഇരിങ്ങാലക്കുട: എന്തൊക്കെയായിരുന്നു കഴിഞ്ഞ ബജറ്റുകളില്‍ നഗരസഭ പ്രഖ്യാപിച്ച പദ്ധതികള്‍….. ഇവയില്‍ പലതും പൂര്‍ത്തിയാക്കാത്തവയും തുടക്കം കുറിക്കാത്തവയുമാണ്. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഇപ്പോഴും കടലാസില്‍തന്നെ.
2018ലെ ബജറ്റില്‍ നടപ്പിലാക്കാത്തവ
സ്ഥലംവാങ്ങി ഗ്യാസ് ക്രിമിറ്റോറിയം, ആധുനിക രീതിയിലുള്ള അറവുശാല നിര്‍മാണം, ബസ്സ്റ്റാന്‍ഡിലെ പഴയ കെട്ടിടം പൊളിച്ച് സൗകര്യം വര്‍ധിപ്പിക്കല്‍, ബൈപാസ് റോഡ് പൂതംകുളം മുതല്‍ ബ്രദര്‍ മിഷന് റോഡ് വരെ ദീര്‍ഘിപ്പിക്കല്‍, ഈവനിംഗ് മാര്‍ക്കറ്റില്‍ ഡ്രൈനേജ് നിര്‍മാണം, ഗാന്ധിഗ്രാം ഗ്രൗണ്ടില്‍ പൊതുകിണര്‍…..
2019ലെ ബജറ്റില്‍ നടപ്പിലാക്കാത്തവ
നഗരസഭ ഓഫീസ് കെട്ടിടത്തിനു മുകളില്‍ ഹാള്‍ നിര്‍മാണം, മുന്‍സിപ്പല്‍ ഓഫീസിന്റെ മുന്‍ഭാഗത്ത് ഇരിപ്പിടം, കുടിവെള്ളം, മുലയൂട്ടല്‍ കേന്ദ്രം എന്നിവയുടെ നിര്‍മാണം. മുന്‍സിപ്പല്‍ മൈതാനം നവീകരണം, ഠാണാ ടൂറിസ്റ്റ് ഹോം നവീകരണം, ക്രിമിറ്റോറിയം, പച്ചക്കറി മാര്‍ക്കറ്റില്‍ അറ്റകുറ്റപ്പണി, ഞവരിക്കുളം നീന്തല്‍ പരിശീലനത്തിന് ഉപയോഗമാക്കല്, ബൈപാസ് റോഡില്‍ ഭൂമി ഏറ്റെടുക്കല്‍, ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ നിര്‍മാണം, മത്സ്യമാര്‍ക്കറ്റ് ആധുനികവല്‍ക്കരണം, ഠാണാ മുതല്‍ കുട്ടംകുളം വരെ ഇരുവശവും ഫുട്പാത്ത് ടൈല്‍ വിരിച്ച് ഹാന്‍ഡ് റെയില്‍ സ്ഥാപിക്കല്‍…..
2020ലെ ബജറ്റില്‍ നടപ്പിലാക്കാത്തവ
ട്രഞ്ചിംഗ് ഗ്രൗണ്ടിലും ജനറല്‍ ആശുപത്രിയിലും മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം, ഠാണാ മുതല്‍ ബസ്സ്റ്റാന്‍ഡ് വരെ ഫുഡ്പാത്ത് ടൈല്‍ വിരിക്കുകയും ഹാന്‍ഡ് റെയില്‍ നിര്‍മിക്കല്‍, ട്രഞ്ചിംഗ് ഗ്രൗണ്ടിലെ വിന്‍ഡ്രോ കമ്പോസ്റ്റ്് പ്ലാന്റ് പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കല്‍, നഗരസഭ ഓഫീസ് കെട്ടിടത്തിനു മുകളില്‍ ആധുനിക രീതിയിലുള്ള ശീതികരിച്ച ഹാള്‍ നിര്‍മാണം…..
2021ലെ ബജറ്റില്‍ നടപ്പിലാക്കാത്തവ
ആധുനിക അറവുശാല നിര്‍മാണം, ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സ് പുനര്‍നിര്‍മാണം, പഴയ ബസ് സ്റ്റാന്ഡ്ഷോപ്പിംഗ് കോംപ്ലക്സ് പൊല്ച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം…..
2022ലെ ബജറ്റില്‍ നടപ്പിലാകാത്തവ
പിഎംഎവൈലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 300 വീടുകളുടെ നിര്‍മാണം, ടൗണ്‍ ഹാളിനോടു ചേര്‍ന്നുള്ള കോംപ്ലക്സ് പൂര്‍ണമായും പുതുക്കി പണിത് കച്ചവടക്കാരെ പുനരധിവസിപ്പിച്ച് പുതിയ കെട്ടിടം നിര്‍മിക്കല്‍, ഹില്‍ പാര്‍ക്ക് പ്ലാന്റില്‍ മെറ്റീരിയല്‍ കളക്ഷന്‍ നിര്‍മണം, ആറിടങ്ങളില്‍ മലിനജല സംസ്കരണ പ്ലാന്റുകളുടെ നിര്‍മാണം…
ഇതില്‍ പലതും ഇന്നു അവതരിപ്പിക്കുന്ന ബജറ്റില്‍ ഇടംപിടിക്കുവാനാണു സാധ്യത.