എടതിരിഞ്ഞിയില്‍ വാട്ടര്‍ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു
പടിയൂര്‍: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ ആസൂത്രണപദ്ധതി പ്രകാരം 5.75 ലക്ഷം രൂപ ചെലവഴിച്ച് എടതിരിഞ്ഞിയില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന അനില്‍കുമാര്‍, ബ്ലോക്ക് മെമ്പര്‍ രാജേഷ് അശോകന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജി രതീഷ്, ജയശ്രീലാല്‍, വി.ടി. ബിനോയ്, ബിജോയ് കളരിക്കല്‍, സുനന്ദ ഉണ്ണികൃഷ്ണന്, ബ്ലോക്ക് ബിഡിഒ ദിവ്യ കുഞ്ഞുണ്ണി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് മെമ്പര്‍ സുധാ ദിലീപ് സ്വാഗതവും സെക്രട്ടറി ഷാജന് നന്ദിയും പറഞ്ഞു.