നാരീപൂജ; യുവതി പീഡിപ്പിക്കപ്പെട്ടു, യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: നാരീപൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപ്(43) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. മൂന്നു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പല വീടുകളിലും ഇയാള്‍ പൂജാ കര്‍മങ്ങള്‍ നടത്താറുണ്ട്. കുടുംബ ക്ഷേത്രത്തിലെ പൂജാരിയാണിയാള്. ദാമ്പത്യ പ്രശ്നങ്ങള്‍ ഒഴിവാക്കി നല്‍കാം എന്നു പറഞ്ഞാണ് ഇയാള്‍ നാരീപൂജ നടത്തുന്നത്. നാരീ പൂജക്കിടയില്‍ യുവതിയെ പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. മൊബൈലില്‍ പകര്‍ത്തിയ ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ വച്ച് പ്രദീപിന്റെ ഭാര്യയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍