പത്ത് വയസുകാരനായ ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന്് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു
ഇരിങ്ങാലക്കുട: പത്ത് വയസു മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58കാരന് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുല്ലുറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടില്‍ വീട്ടില്‍ വേണുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സൊ) ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി. പിഴത്തുക അടക്കാത്ത പക്ഷം രണ്ട് മാസവും കൂടി ശിക്ഷ അനുഭവിക്കണം. കൊടുങ്ങല്ലൂര്‍ എസ്ഐയായിരുന്ന കെ.ജെ. ജിനേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ ആയിരുന്ന പി.സി. ബിജുകുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ആളൂര്‍ പോലീസ് സ്റ്റേഷന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്ആയ ടി.ആര്. രജനി കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനെ സഹായിച്ചു. പത്ത് സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 19 രേഖകള്‍ തെളിവില്‍ ഹാജരാക്കി. പിഴതുക അതിജീവിതന് നല്കാന് കോടതിവിധിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍