ഭിന്നശേഷി കുട്ടികള്‍ക്കായി കായിക പരിശീലനം നടത്തി
ഇരിങ്ങാലക്കുട: ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കായിക പരിശീലനം നടത്തി. ക്രൈസ്റ്റ് കോളജ് മൈതാനത്തു നടന്ന പരിശീലന പരിപാടി ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ അനീഷ് കരിം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.ആര്. സത്യപാലന് പദ്ധതി വിശദ്ധീകരണം നടത്തി. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 20 കുട്ടികള്‍ പങ്കെടുത്തു. റണ്ണിംഗ് റെയ്സ്, റിലേ, ബോള്‍ ത്രോ, ബോള്‍ പാസിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കിയത്. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെ ട്രെയ്നി ആനന്ദിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ബിആര്‍സിയിലെ സ്പെഷ്യല്‍
എഡ്യുക്കേറ്റേഴ്സ്, സിആര്‍സി കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി