കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ രൂപീകരിച്ച നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബാങ്ക് ഹെഡ് ഓഫീസിനു മുന്പില് നടത്തിയ സൂചനാ സമരം.

ഇരിങ്ങാലക്കുട: കോടികളുടെ തട്ടിപ്പു നടന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബാങ്ക് ഹെഡ് ഓഫീസിനു മുന്പില് സൂചനാ സമരം നടത്തി. മകളുടെ പഠനച്ചെലവിനായി നിക്ഷേപത്തുകയില്‍ നിന്ന് ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാപ്രാണം മാടായിക്കോണം സ്വദേശി ഉണ്ണിക്കൃഷ്ണനും ഭാര്യ ഷീബയും മകള്‍ ആദിത്യയും ബാങ്ക് ഹെഡ് ഓഫീസിനു മുന്പില് സമരം നടത്തിയതിന് പിറകെയാണ് ഏതാനും നിക്ഷേപകര്‍ ചേര്‍ന്ന് കൂട്ടായ്മ രൂപീകരിച്ച് സമരം ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ 60 ഓളം പേര് തങ്ങള്‍ക്കൊപ്പമുണ്ടെന്നു കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. നിക്ഷേപിച്ച തുകയുടെ പലിശ പോലും നിലവില്‍ ലഭ്യമാകാത്ത അവസ്ഥയാണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ബാങ്ക് ഭരണസമിതി നിലപാട് വ്യക്തമാക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ മുരളി പറഞ്ഞു. രക്ഷാധികാരി ടി.കെ. ഷാജു, ഉണ്ണിക്കൃഷ്ണന് കാക്കനാട്, ടോമി എടത്തിരുത്തിക്കാരന്‍, ജോയ് പുത്തനങ്ങാടി, രമേഷ് പീച്ചാംപ്പിള്ളിക്കോണം എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി