സിപിഐ ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: എല്ലാവർക്കും ഉപജീവനത്തിനും നീതിക്കും സമത്വത്തിനും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്ക്യവുമായി സിപിഐ നടത്തുന്ന ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ സിപിഐ പ്രതിഷേധ ധർണ നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി എടതിരിഞ്ഞിയിൽ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, എം.ബി. ലത്തീഫ്, കെ.സി. ഗംഗാധരൻ മാസ്റ്റർ, കെ. നന്ദനൻ, കെ.എസ്. പ്രസാദ്, എ.ജെ. ബേബി, കെ.വി. രാമകൃഷ്ണൻ, ടി.കെ. വിക്രമൻ, ടി.സി. അർജുനൻ, പി.ആർ. സുന്ദരൻ, കെ.വി. രാമകൃഷ്ണൺ, കെ.സി. ബിജു, കെ.എസ്. ബൈജു, കെ.എസ്. പ്രസാദ്, എം.സി. രമണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്തിലെ എടതിരിഞ്ഞി സെന്ററിൽ നടന്ന ധർണയിൽ എം.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ആൽത്തറക്കൽ അഡ്വ. രാജേഷ് തമ്പാൻ ഉദ്ഘാടനം ചെയ്തു. വർദ്ധനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. സിപിഐ തേലപ്പിള്ളി ബ്രാഞ്ച് നടത്തിയ സമരം എം. രാധാകൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ചു. അൽഫോൻസ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിപിഐ അഖിലേന്ത്യാ പ്രതിഷേധം ചേലകടവിൽ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.എം. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം