ഊട്ടുതിരുനാളിന് കൊടിയേറി; തിരുനാള് 28ന്
വല്ലക്കുന്ന് സെന്റ് അല്ഫോണ്സാ ദേവാലയത്തില് വിശുദ്ധ അല്ഫോണ്സാമ്മയുടെ മരണ തിരുനാളിന്റെയും നേര്ച്ച ഊട്ടിന്റെയും കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്. ജോസ് മാളിയേക്കല് നിര്വഹിക്കുന്നു.
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്ഫോണ്സാ ദേവാലയത്തില് വിശുദ്ധ അല്ഫോണ്സാമ്മയുടെ മരണത്തിരുനാളിന്റെയും നേര്ച്ച ഊട്ടിന്റെയും കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്. ജോസ് മാളിയേക്കല് നിര്വഹിച്ചു. 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് വിശുദ്ധ കുര്ബാന, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. തിരുനാള് ദിനമായ 28ന് രാവിലെ 7.30 മുതല് ഉച്ചയ്ക്ക് 2.30 വരെയാണ് നേര്ച്ച ഊട്ട്. രാവിലെ 6.30, എട്ട്, 10.00 എന്നീ സമയങ്ങളില് വിശുദ്ധ കുര്ബാന, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. അന്നേദിവസം പത്തിനു നടക്കുന്ന ആഘോഷമായ തിരുനാള് ദിവ്യബലിക്ക് ഫാ. ജെയിംസ് പള്ളിപ്പാട്ട് മുഖ്യകാര്മികത്വം വഹിക്കും. വികാരി ഫാ. സിന്റോ ആലപ്പാട്ട്, കൈക്കാരന്മാരായ പോള് മരത്തംപിള്ളി, സോജന് കോക്കാട്ട്, സജി കോക്കാട്ട്, ജനറല് കണ്വീനര് പോള് തൊടുപറമ്പില്, ജോയിന്റ് കണ്വീനര്മാരായ ജോഷി കോക്കാട്ട്, ആന്റണി തണ്ട്യേക്കല്, പബ്ലിസിറ്റി കണ്വീനര്മാരായ ജോണ്സണ് കോക്കാട്ട്, നെല്സണ് കോക്കാട്ട് എന്നിവരുടെ നേതൃത്വത്തില് വിപുലമായ കമ്മറ്റിയാണ് പ്രവര്ത്തിക്കുന്നത്.


രണ്ടു ദിവസം, അഞ്ച് കിരീടങ്ങള്! കായികരംഗത്ത് തങ്ങളുടെ ആധിപത്യം തുടര്ന്ന് ക്രൈസ്റ്റ് കോളജ്
ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്
ഇലക്ഷന് കമ്മീഷണറെ പുറത്താക്കണം; ഇരിങ്ങാലക്കുടയില് കോണ്ഗ്രസ് പ്രവര്ത്തകരുടെ നൈറ്റ് മാര്ച്ച്
വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
ഡല്ഹി സമരത്തിന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഐക്യദാര്ഢ്യം
തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ