കാട്ടൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നുള്ള നാല് ലക്ഷം രൂപ ഉപയോഗിച്ച് കാട്ടൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 10 ല്‍ ഇല്ലിക്കാടില്‍ രണ്ട് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമായി. രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ടെര്‍മറിക് പ്രൊഡ്യൂസര്‍ ഗ്രൂപ്പും ഒന്നര ലക്ഷം രൂപയില്‍ ബൈഡ പാരന്റ് സ്റ്റോക്ക് യൂണിറ്റുമാണ് ആരംഭിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന് എഡിഎംസി സിജുകുമാര്‍ പദ്ധതി അവതരണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.എം. കമറുദ്ദീന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എന്‍.സി. രമാഭായ്, പി.എസ്. അനീഷ്, രഹി ഉണ്ണികൃഷ്ണന്, ബ്ലോക്ക് മെമ്പര്‍ അമിത മനോജ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ അജിത ബാബു, സിഡിഎസ് മെമ്പര്‍ ടി.കെ. റെമീന എന്നിവര്‍ പ്രസംഗിച്ചു.

കിണറുകളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം; കാട്ടൂര്‍ മിനി എസ്റ്റേറ്റിന് ചുറ്റുമുള്ള കിണറുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ജലമലിനീകരണം; കാട്ടൂര്‍ മിനി എസ്റ്റേറ്റിന് ചുറ്റുവട്ടത്തുള്ള കിണറുകളില്‍ വീണ്ടും പരിശോധന നടത്തണം
ബേക്കറിയില്‍ നിന്നും സാധനങ്ങള്‍ കടം നല്‍കിയില്ല; ജീവനക്കാരിയെ കത്തിയെടുത്ത് കുത്തി. പ്രതി അറസ്റ്റില്‍
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പാര്‍ക്കിംഗ് ഏരിയ ഉദ്ഘാടനം ചെയ്തു