യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഇരിങ്ങാലക്കുട: യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രസിഡന്റായി അഡ്വ. രാജേഷ് തമ്പാനെയും സെക്രട്ടറിയായി വി.പി. അജിത്കുമാറിനെയും ട്രഷററായി കെ.സി. ശിവരാമനെയും തെരഞ്ഞെടുത്തു. കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനില്‍ കൃഷ്ണാനന്ദ ബാബു, വി.എസ്. വസന്തന്, രാജേഷ് തമ്പാന്, പി. മണി തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായി അഡ്വ. ഈ.ജെ. ബാബുരാജ്, റഷീദ് കാറളം, അശ്വതി സരോജിനി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി കെ. ഷിഹാബ് ഖാദര്‍, ഷൈജു കൂരന്‍, വി.എം. ഗോപാലകൃഷ്ണന് എന്നിവരെയും തെരഞ്ഞെടുത്തു. നിര്‍വ്വാഹകസമിതിയിലേക്ക് ജോഷി കൊല്ലാട്ടില്‍, പി.കെ. സദാനന്ദന്, ഡോ. കെ.എസ്. ഇന്ദുലേഖ, ശിവദാസന്‍ തത്തംപിള്ളി, ഷാഹില്‍ ദാവൂദ്, പി.കെ. ബാബു, ജോഫ്രിന്‍, ജിഷ ബാബു, മീന പ്രിന്‍സ്, സി.ജി. പ്രകാശന്, എം.കെ. മുരളീധരന്, ജോര്‍ജ് പള്ളിപ്പാടന്‍, എം.കെ. ബൈജു, ശരത് പോത്താനി, വി.കെ. സരിത എന്നിവരെ തെരഞ്ഞെടുത്തു. കെ.കെ. കൃഷ്ണാനന്ദബാബു, വി.എസ്. വസന്തന് എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.

എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
വിരമിച്ചു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു