ലഹരി വില്പന പോലീസിനെ അറിയിച്ചതിനുള്ള വൈരാഗ്യം, യുവാവിനെ കരിങ്കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മൂന്നു യുവാക്കള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാഞ്ഞിരത്തോട് ഷാപ്പിന് പുറകില്‍ കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത്പറമ്പില് വീട്ടില്‍ ജിനില്‍ (36) എന്നയാളെ കരിങ്കല്ലു കൊണ്ടും മരവടികള്‍ കൊണ്ടും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. കൊരുമ്പിശ്ശേരി സ്വദേശികളായ പുതുവീട്ടില്‍ വിശാഖ് (25്), ഓടയില്‍ വീട്ടില്‍ ആബിത്ത് (21 ), മഠത്തില്‍ വീട്ടില്‍ സജീഷ്ണു (22) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. വിശാഖും, ആബിത്തും, സജിഷ്ണുവും ലഹരി കച്ചവടം നടത്തുന്നുണ്ടെന്നുള്ള വിവരം ജിനീഷ് മുമ്പ് പോലീസില്‍ അറിയിച്ചതിനുള്ള വൈരാഗ്യത്താലാണ് ജിനീഷിനെയും കൂടെയുണ്ടായിരുന്ന വിഷ്ണുവിനെയും കൊരുമ്പിശ്ശേരി കാഞ്ഞിരത്തോട് ഷാപ്പിന് പുറകില്‍ വച്ച് കഴിഞ്ഞ ദിവസം വൈകീട്ട് മണിക്ക് അക്രമിച്ചത്.
ആബിത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് 2022 ല്‍ ലഹരി ഉപയോഗിച്ചതിന് ഒരു കേസുണ്ട്. സജിഷ്ണുവിന് തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ 2022 ല്‍ ലഹരി ഉപയോഗിച്ചതിന് ഒരു കേസും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 2023 ല്‍ പൊതു സ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയതിന് നാല് കേസുകളും, 2024 ല്‍ ഒരു അടിപിടിക്കേസും, പുതുക്കാട് പോലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസും അടക്കം ഏഴു ക്രമിനല്‍ കേസുകളുമുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ് ഷാജന്, സബ് ഇന്‍സ്പെക്ടര്‍മാരായ ആല്‍ബി തോമസ് വര്‍ക്കി, പി.എം ദിനേഷ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുരുകദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍