കൊടുങ്ങല്ലൂര്‍ തൃശൂര്‍ സംസ്ഥാനപാത നിര്‍മാണം ഇഴയുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

കോണത്തുക്കുന്ന്: കൊടുങ്ങല്ലൂര്‍ തൃശൂര്‍ സംസ്ഥാന പാത നിര്‍മാണത്തിന്റെ മെല്ലെ പോക്കിനെതിരെയും അപകടങ്ങള്‍ തുടര്‍കഥ ആകുന്ന കോണത്ത്കുന്ന് സെന്ററിലെ റോഡ് നിര്‍മാണത്തിലെ അപാകതയ്ക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ എംഎല്‍എ ഈ വിഷയത്തില്‍ കാര്യക്ഷമതയോടെ ഇടപെടുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ച് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തികരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് ആലിങ്ങല്‍ അധ്യക്ഷത വഹിച്ച യോഗം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ ജോബി, പ്രശോഭ് അശോകന്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആയ അനസ്, അസീസ്, റിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.