അനധികൃത കളിമണ്‍ ഖനനത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: നഗരസഭ നാലാം വാര്‍ഡില്‍ കിഴക്കേ പുഞ്ചപ്പാടത്ത് നടക്കുന്ന അനധികൃത കളിമണ്‍ ഖനനത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ബിജെപി വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ കര്‍ഷകമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രന് അമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംങ്കോട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. പി.എന്‍. സന്തോഷ്, മോഹനന് തിരുമേനി, സി.ആര്. ജയദേവന്, മണികണ്ഠന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം