പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.വി. രാജേഷിനെ തെരഞ്ഞെടുത്തു

പുല്ലൂര്‍: പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി പി.വി. രാജേഷിനെ തെരഞ്ഞെടുത്തു. നിലവില്‍ പ്രസിഡന്റായിരുന്ന ജോസ് ജെ. ചിറ്റിലപ്പിള്ളി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായതിനെ തുടര്‍ന്ന് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണു രാജേഷിനെ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുത്തത്. രാജേഷ് സിപിഎം തുറവന്‍ക്കാട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്