ഇല്ലിക്കാട് ജുമാ മസ്ജിദില്‍ വീണ്ടും മോഷണം
കാട്ടൂര്‍: ഇല്ലിക്കാട് ജുമാ മസ്ജിദിലെ നേര്‍ച്ചപ്പെട്ടി പൊളിച്ച് കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രിയാണു മോഷണം നടന്നത്. നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് പൊളിച്ച നിലയിലാണ്. പെട്ടി തുറന്നിട്ട് അധിക ദിവസം ആയിട്ടില്ലാത്തതിനാല്‍ വലിയ സംഖ്യ നഷ്ടപ്പെടാന്‍ സാധ്യത ഇല്ലെന്നു പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഒരു കൊല്ലത്തിനു മുമ്പ് ഇതേ പള്ളിയില്‍ നേര്‍ച്ചപ്പെട്ടി തകര്‍ത്തു മോഷണം നടന്നിട്ടുണ്ട്. കാട്ടൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ പോലീസെത്തി സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.